മിഥുന് മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന 'ആട് 3 പാര്‍ട്ട് 1; വണ്‍ ലാസ്റ്റ് റൈഡ്' മികച്ച പ്രതികരണവുമായി മുന്നേറുന്നു. ആദ്യ ഷോ കഴിയുമ്പോൾ പാപ്പാനെയും പിള്ളേരെയും പ്രേക്ഷകർ ഏറ്റെടുത്തു എന്നുള്ള പ്രതികരണങ്ങൾ ആണ് പുറത്തുവരുന്നത്. ആദ്യ രണ്ട് ഭാഗങ്ങൾ പോലെ ഈ ഭാഗവും പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട് എന്നാണ് കമന്റുകൾ. സിനിമയിലെ പാസ്റ്റ് എപ്പിസോഡുകൾ നന്നായി വന്നിട്ടുണ്ടെന്നും ഒപ്പം കഥാപാത്രങ്ങളുടെ ഇൻട്രോ സീനുകൾ കലക്കിയെന്നുമാണ് പ്രേക്ഷകർ എക്സിൽ കുറിക്കുന്നത്.
വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, വേണു കുന്നപ്പിള്ളി നേതൃത്വം നല്കുന്ന കാവ്യാ ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ജയസൂര്യ നായകനായ ഈ വമ്പന്‍ കോമഡി ഫാന്റസി ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമാ പ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. സെന്‍സറിങ് പൂര്‍ത്തിയാക്കി ക്ലീന്‍ 'U' സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 47 മിനിറ്റ് ആണ്. പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ഫാന്റസി ഘടകങ്ങളും കോര്‍ത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്നതും പ്രേക്ഷകരുടെ ആവേശവും കൗതുകവും വര്‍ധിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്ലര് നല്‍കിയത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഓപ്പണിങ് ആണ് ചിത്രം സ്വന്തമാക്കാനൊരുങ്ങുന്നത്.
#Aadu3 🔥🔥 Decent First Half & Super Second Half with Terrific Climax and Tail End 👏👏 Shaji Pappan & Team is Back 📈 Humour Worked Well 👍👍 Finally #Jayasurya is Back 🔥🔥 #Vinayakan Scored Pretty Well 🔥🔥🔥 Watch in a Housefull Theatre to Enjoy the Fullest 👌 STRESSBUSTER… pic.twitter.com/ngezQMKbGZ
#Aadu3 is an entertaining ride with a good amount of theatrical moments in the second half. The comedy works well, and the BGM adds to the impact. Overall, it’s an enjoyable entertainer for fans and families to watch in packed theatres this summer. pic.twitter.com/TTmBdjw1Eu
#Aadu3 turns out to be a decent watch, largely carried by its comedy, BGM, and cult characters that we’ve come to enjoy over time. The film plays around with multiple timelines, and one of its biggest strengths is how the writing connects similar situations across them in a…
ജയസൂര്യ, വിനായകന്, ഇന്ദ്രന്‍സ്, ധര്മജന് ബോള്‍ഗാട്ടി, വിജയ് ബാബു, നോബി, നിര്‍മ്മല്‍ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണന്, ഭഗത് മാനുവല്‍, സണ്ണി വെയ്ന്‍, സുധി കോപ്പ, ബിജു കുട്ടന് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം പ്രേക്ഷകര്‍ക്ക് നല്കുന്ന പ്രതീക്ഷകള്‍ വളരെ വലുതാണ്. ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായ, അവരുടെ പ്രീയപ്പെട്ട കഥാപാത്രങ്ങള്‍ മൂന്നാം ഭാഗത്തിലൂടെ വെള്ളിത്തിരയില്‍ എത്തുമ്പോഴുള്ള പ്രേക്ഷകരുടെ ആവേശമാണ് ഇപ്പോള്‍ ലഭിക്കുന്ന വമ്പന്‍ അഡ്വാന്‍സ് ബുക്കിംഗ് കാണിച്ചു തരുന്നത്. 'ആട് 3 പാര്‍ട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്' എന്ന ടൈറ്റില്‍ ടാഗ് ലൈനിലൂടെ ചിത്രത്തിന്റെ അവസാന ഭാഗത്തിന് ഇനി ഒരു പാര്‍ട്ട് കൂടെ ഉണ്ടാകും എന്ന ഉറപ്പും അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്.
Content Highlights: Jayasurya starring Aadu 3 gets positive response after first show