ഇപ്പോഴിതാ, തനിക്കൊപ്പം അഭിനയിക്കാൻ തയ്യാറാകാത്ത നടിമാർ യൂത്ത് സിനിമയിലെ ഗാനത്തിന് റീൽ ചെയ്യുന്നത് കാണുമ്പോൾ സന്തോഷം ഉണ്ടെന്ന് പറയുകയാണ് കെൻ. ആദ്യമൊക്കെ പ്രദീപ് രംഗനാഥനും അബിഷാനുമെല്ലാം തങ്ങൾക്കൊപ്പം അഭിനയിക്കാൻ നടിമാർ തയ്യാറല്ലെന്ന് പറയുമ്പോൾ സിംപതിയ്ക്ക് വേണ്ടി ആയിരുന്നുവെന്ന് കരുതിയിരുന്നുവെന്നും എന്നാൽ ഇതെല്ലം നടന്ന കാര്യമെന്നും കെൻ കൂട്ടിച്ചേർത്തു. സിനി ഉലഗത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
"When #PradeepRanganathan & #Abishan said Heroines are not ready to act with them, i thought it was 'Uruttu' & said for sympathy. But i experienced it for #Youth🤞. The same Heroines who rejected me has now done Reels for MuttaKalaki song😎"- #KenKarunaas pic.twitter.com/LLRrj8rAnz
‘പ്രദീപ് രംഗനാഥനും അബിഷാനുമെല്ലാം പറയുന്നത് കേൾക്കുമായിരുന്നു അവരുടെ കൂടെ ഹീറോയിൻ ആയിട്ട് ആരും അഭിനയിക്കാൻ തയാറായിരുന്നില്ല എന്ന്. അപ്പോൾ എനിക്ക് തോന്നിയത് അതൊക്കെ വെറുതെ പറയുകയാണ് എന്നാണ്. കാരണം നല്ലൊരു കഥ ആണെകിൽ എന്തായാലും നടിമാർ അഭിനയിക്കുമെന്ന് കരുതി. പക്ഷെ സത്യമായിട്ടും നടിമാർ അഭിനയിക്കാൻ തയ്യാറല്ല. സിംപതി ക്രിയേറ്റ് ചെയ്യാൻ വേണ്ടിയാണ് അങ്ങനെയൊക്കെ പറയുന്നത് എന്ന് തോന്നും. പക്ഷെ സത്യാവസ്ഥ അതാണ്.
ഞാൻ സിനിമയുടെ കഥ പറയുമ്പോൾ മൂന്ന് ഹീറോയിൻസ് ഉള്ള സിനിമയിൽ എനിക്ക് എന്ത് പ്രാധാന്യം ആണ് ഉള്ളത് എന്ന് ചോദിക്കും. ഞാൻ എന്തിന് അഭിനയിക്കണം എന്നതാണ് അവർ ചോദിക്കുന്ന ആദ്യത്തെ ചോദ്യം. ആ ചോദ്യത്തിന് മറുപടി നൽകി കൺവിൻസ് സിഹ്ഹയുമ്പോൾ അവർക്ക് തീരുമാനിച്ച കഥാപാത്രത്തിന് പകരം മറ്റൊന്ന് നൽകാൻ ആവശ്യപ്പെടും. അവർ തന്നെ ഏത് കഥാപാത്രം ചെയ്യണമെന്ന് തീരുമാനിക്കും.
കുറെ നടിമാർ മെസേജ് കണ്ടിട്ട് റിപ്ലൈ തന്നിട്ടില്ല. എന്നാൽ ഇന്ന് അതേ നടിമാർ എന്റെ സിനിമയിലെ ‘മുട്ടാ കലക്കി’ എന്ന പാട്ടിന് റീലിസ് ചെയുന്നത് കാണുമ്പോൾ സന്തോഷം. അന്നൊക്കെ അവർ എന്നെ ജഡ്ജ് ചെയ്തു. എന്നാൽ എന്നെ ജഡ്ജ് ചെയ്യാതെ എന്റെ കഥയെ വിശ്വസിച്ച് വന്ന മൂന്നുപേരാണ് ഇപ്പോൾ എന്റെ ഹീറോയിൻസ്. എന്നെ വിശ്വസിച്ച് വന്ന അവരിൽ ഞാൻ ഹാപ്പി ആണ്,' കെൻ കരുണാസ് പറഞ്ഞു.
Content Highlights: Actor Ken has reacted to actresses who earlier refused to act with him in films. He said he feels happy seeing some of them performing or dancing to songs from his movies. The actor made the remark while speaking in a recent interview about his career and film industry experiences.