റോക്കി, ക്യാപ്റ്റൻ മില്ലർ തുടങ്ങിയ സിനിമകളൊരുക്കിയ സംവിധായകനാണ് അരുൺ മാതേശ്വരൻ. മികച്ച പ്രതികരണം നേടിയ ഈ സിനിമകൾ വലിയ തോതിൽ ജനശ്രദ്ധയും ആകർഷിച്ചിരുന്നു. ധനുഷിനെ നായകനാക്കി ഇളയരാജയുടെ ബയോപിക് ആണ് അടുത്തതായി അരുൺ മാതേശ്വരൻ ഒരുക്കുന്നതെന്ന് നേരത്തെ അപ്ഡേറ്റ് വന്നെങ്കിലും ചിത്രം നീട്ടിവയ്ക്കുകയായിരുന്നു. പകരം സംവിധായകൻ ലോകേഷ് കനകരാജിനെ നായകനാക്കി ഒരു സിനിമ അരുൺ ചെയ്യുന്നെന്ന് അപ്ഡേറ്റ് വന്നിരുന്നു. ഡിസി എന്ന് പേരിട്ട സിനിമയുടെ ടീസർ ഇന്നലെ പുറത്തുവന്നിരുന്നു. വലിയ വിമർശനങ്ങളാണ് ടീസറിന് പിന്നാലെ ലഭിക്കുന്നത്.
തുടർച്ചയായി വയലൻസും ബ്ലഡ് ഷെഡും ഉള്ള സിനിമകൾ കണ്ടു മടുത്തെന്നും ഇത്തരം സിനിമകൾക്ക് ഒരു ബ്രേക്ക് നൽകണമെന്നാണ് ആരാധകരുടെ ആവശ്യം. എല്‍സിയുവിലെ സിനിമകളെല്ലാം പകുതിക്ക് വെച്ച് നിര്‍ത്തിയ ലോകേഷ് അതെല്ലാം പൂര്‍ത്തിയാക്കിയിട്ട് അഭിനയിക്കാന്‍ ഇറങ്ങിയാല്‍ പോരെ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഒപ്പം ടീസറിലെ ലോകേഷിന്റെ അഭിനയത്തിനും വിമർശനങ്ങൾ ഉണ്ട്. ലോകേഷ് സംവിധാനത്തിൽ ശ്രദ്ധ നൽകണമെന്നും ഒരു ഫ്രെയിമിലും നായകനായുള്ള ഫീൽ തോന്നുന്നില്ല എന്നുമാണ് കമന്റുകൾ.
DC is getting unanimous bashing.. shows how much our audience are tired of these violent films #DC #LokeshKanagaraj
അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് സിനിമ നിർമിക്കുന്നത്. ഒരു ആക്ഷൻ ചിത്രമായി ആണ് സിനിമ ഒരുങ്ങുന്നതെന്ന് എന്നാണ് സൂചന. സിനിമയ്ക്കായി ലോകേഷ് കനകരാജ് മാര്‍ഷല്‍ ആർട്സ് പഠിക്കുന്നു എന്ന അപ്ഡേറ്റ് നേരത്തെ പുറത്തുവന്നിരുന്നു. 2026 സമ്മറിൽ സിനിമ പുറത്തിറങ്ങും.
Bro is Focusing On Everything But Not Lcu😂#BloodyValentine #LokeshKanagaraj pic.twitter.com/BdG2yK15Xl
അല്ലു അർജുനുമൊത്താണ് ലോകേഷ് അടുത്ത സിനിമ ചെയ്യുന്നത്. സിനിമയുടെ അനൗൺസ്മെന്റ് വീഡിയോ പുറത്തുവന്നിരുന്നു. അനിരുദ്ധിന്റെ കിടിലൻ മ്യൂസിക്കിൽ ആണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. അനിരുദ്ധ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ഒരു പക്കാ ആക്ഷൻ സിനിമയാകും ഇതെന്ന സൂചനയാണ് അനൗൺസ്മെന്റ് വീഡിയോ നൽകുന്നത്. ചിത്രം സംവിധാനം ചെയ്യാനായി ലോകേഷിന് ലഭിക്കുന്ന പ്രതിഫലം 75 കോടി ആണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.മൈത്രി മൂവി മേക്കേഴ്സ് ആണ് ഇപ്പോൾ ഈ അല്ലു അർജുൻ ചിത്രം നിർമിക്കുന്നത്. 2026 ൽ ഈ സിനിമയുടെ ഷൂട്ട് ആരംഭിക്കും. അല്ലു അർജുനും- ലോകേഷും-അനിരുദ്ധും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഇത്.
Content Highlights: Lokesh Kanakaraj film Dc gets trolled on social media after releasing the first glimpse