ഫിലിം ചേംബർ യോഗത്തിനിടെ കുഴഞ്ഞുവീണു; നടനും സംവിധായകനുമായ ജോ സൈമൺ അന്തരിച്ചു

ഫിലിം ചേംബർ യോഗത്തിനിടെ കുഴഞ്ഞുവീണ് സംവിധായകൻ ജോ സൈമൺ അന്തരിച്ചു

പ്രശസ്ത കന്നഡ സംവിധായകനും നടനുമായ ജോ സൈമൺ (80) അന്തരിച്ചു. ബെംഗളൂരുവിൽ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ യോഗത്തിൽ പങ്കെടുക്കവെ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞു വീണായിരുന്നു മരണം. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

'സാഹസ സിംഹ', 'സിംഹ ജോഡി', 'മിസ്റ്റർ വാസു' തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. കർണാടക ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റായിരുന്നു. നടനായും സംവിധായകനായും ഗാനരചയിതാവായും 100-ലേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ സംവിധായകൻ അനുശോചനം അറിയിക്കുന്നുണ്ട്.

Content Highlights: Kannada filmmaker Joe Simon dies following a cardiac arrest while attending a Film Chamber meeting, leaving the industry in shock.

To advertise here,contact us