ഒടുവില്‍ മലയാള സിനിമയിലും തൊഴില്‍ സമയത്തില്‍ മാറ്റം വരുന്നു, 16 ല്‍ നിന്നും 12 മണിക്കൂറിലേക്ക്; പുതിയ കരാര്‍

ഫെഫ്കയും നിര്‍മാതാക്കളും പുതിയ കരാറില്‍ ഒപ്പുവെച്ചു.

മലയാള സിനിമാ മേഖലയിലെ വിവിധ തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട കരാര്‍ നിബന്ധനകളില്‍ മാറ്റം വരുന്നു. കരാര്‍ വ്യവസ്ഥകള്‍ പുതുക്കിയതായി ഫെഫ്ക അറിയിച്ചു. സിനിമയിലെ തൊഴില്‍ സമവുമായി ബന്ധപ്പെട്ട പുതിയ കരാറില്‍ ഫെഫ്കയും നിര്‍മ്മാതാക്കളും ഒപ്പുവെച്ചു.

തൊഴില്‍ സമയവുമായി ബന്ധപ്പെട്ട വലിയ അഴിച്ചുപണികളാണ് നടത്തിയിരിക്കുന്നതാണ് പുറത്തുവരുന്ന വിവരം. കോള്‍ ടൈം വ്യവസ്ഥകളില്‍ സമ്പൂര്‍ണമായ മാറ്റമുണ്ടാകും. തൊഴില്‍ സമയം 16-ല്‍ നിന്ന് 12 മണിക്കൂറായി കുറച്ചു. സേവന വ്യവസ്ഥകളിലും മാറ്റമുണ്ടാകും.

ഉച്ചയ്ക്കും, രാത്രി ജോലിയില്‍ അത്താഴത്തിന് ശേഷവും ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. വേതന വ്യവസ്ഥകളില്‍ മാറ്റത്തിനായി തുടര്‍ ചര്‍ച്ചകള്‍ നടക്കും. രാത്രി ജോലിക്കും ഓവര്‍ടൈമിനും അധിക തുക എന്നിവയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം തീരുമാനം എടുക്കും. നടീ- നടന്‍മാരെയും ഉള്‍പെടുത്തി പുതിയ കരാറിനും നീക്കങ്ങള്‍ ഫെഫ്ക ആരംഭിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ തൊഴില്‍ സമയം തൊഴിലവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ഏറെ നാളായി പരാതികളുണ്ട്. വിവിധ മേഖലകളില്‍ അസിസ്റ്റന്‍റ് പൊസിഷനില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടിയ ജോലി സമയവും തുച്ഛമായ ശമ്പളവുമാണെന്ന് വ്യാപകമായി പരാതിയുണ്ട്. പുതിയ കരാര്‍ സിനിമാ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്.

Content Highlights: New work agreement in Malayalam film industry. Work time will be reduced to 12 hours from 16 hours . Fefka and Producers association signed new contract

To advertise here,contact us