

സൂപ്പർതാരം ദളപതി വിജയ് പങ്കെടുത്ത ഒരു ഗൃഹപ്രവേശ ചടങ്ങിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റോൾസ് റോയ്സ് കാറിൽ നിന്ന് സ്ലോ മോഷനിൽ എൻട്രി നടത്തുന്ന വീഡിയോ ആണ് വിജയ് ആരാധകർ ഇപ്പോൾ കൊണ്ടാടുന്നത്. അബ്ദുൽ മാലിക് എന്ന ബിസിനസ്മാന്റെ വീടിന്റെ ഗൃഹപ്രവേശത്തിനായിട്ടാണ് വിജയ് എത്തിയത്. ആരാണ് ഈ അബ്ദുൽ മാലിക്?.
മലേഷ്യയിലെ ബിസിനസ്സ്മാനും മാലിക് സ്ട്രീംസ് കോർപറേഷൻ എന്ന നിർമാണ–വിതരണ കമ്പനിയുടെ ഉടമയുമാണ് അബ്ദുൽ മാലിക്. വിജയ് ചിത്രം ജനനായകന്റെ ഓഡിയോ ലോഞ്ച് മലേഷ്യയിൽ സംഘടിപ്പിച്ചതും അബ്ദുൽ മാലിക്കായിരുന്നു. വിജയ്യുടെ ബിസിനസ്സ് പങ്കാളി കൂടിയാണ് ഇദ്ദേഹം. കോടികൾ ചെലവഴിച്ചാണ് മാലിക് ഈ ആഡംബര വസതി പണിതിരിക്കുന്നത്. ‘ജനനായകൻ’ ഓഡിയോ ലോഞ്ചിനു വിജയ് മലേഷ്യയിലെത്തിയപ്പോഴാണ് ഗൃഹപ്രവേശനം സംഘടിപ്പിച്ചത്. രാഷ്ട്രീയ പ്രമുഖരും ബിസിനസ്സുകാരും പങ്കെടുത്ത ചടങ്ങിൽ ഏക സിനിമാ താരം വിജയ് മാത്രമായിരുന്നു. അബ്ദുൾ മാലിക് തന്നെയാണ് ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചത്. ‘ഈ ദിനം മനോഹരമാക്കിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ചടങ്ങിൽ പങ്കെടുത്തതിന് ദളപതി വിജയ്ക്ക് പ്രത്യേക നന്ദി’, അദ്ദേഹം കുറിച്ചു.
അതേസമയം, സെൻസർ സർട്ടിഫിക്കറ്റ് വിവാദത്തിൽ വിജയ് ചിത്രം ജനനായകന് തിരിച്ചടി ഉണ്ടായിരിക്കുകയാണ്. നിർമാതാക്കൾ ഉന്നയിച്ച ഹർജി സുപ്രീംകോടതി തള്ളി. നിർമാതാക്കളോട് ഹൈക്കോടതിയിൽ തന്നെ ഉന്നയിക്കാൻ ആണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി ഈ കേസ് പരിഗണിക്കുമ്പോൾ സുപ്രീംകോടതി ഈ കേസ് പരിഗണിക്കുന്നത് ഉചിതമല്ല എന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാണിക്കുന്നത്. വരുന്ന ജനുവരി 21 നാണ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജനനായകൻ കേസ് പരിഗണിക്കാൻ വെച്ചിരിക്കുന്നത്.
Moments from the housewarming, a meaningful milestone and a dream come true, shared with family and friends who made it even more special ✨
— Malik Streams Corporation (@malikstreams) January 15, 2026
Heartfelt thanks to everyone who was present and turned this day into a beautiful memory. Special gratitude to Thalapathy Vijay for… pic.twitter.com/q35sn2TJT6

വിജയ്ക്കൊപ്പം പൂജ ഹെഗ്ഡെ, മമിത ബൈജു, ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.
Content Highlights: Vijay at Abdul malik's housewarming at malasyia video goes viral