നസ്‌ലെന്റെ 'ക്യാമറക്കണ്ണിലൂടെ' മോളിവുഡിന്റെ കഥ വരുന്നു; 'സിനിമ കാണരുത്' എന്ന് പറഞ്ഞൊരു ഫസ്റ്റ് ലുക്ക്

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് ഒരുക്കിയ അഭിനവ് സുന്ദര്‍ നായക്കിന്റെ രണ്ടാമത്തെ ചിത്രമാണ് മോളിവുഡ് ടൈംസ്

നസ്‌ലെന്റെ 'ക്യാമറക്കണ്ണിലൂടെ' മോളിവുഡിന്റെ കഥ വരുന്നു; 'സിനിമ കാണരുത്' എന്ന് പറഞ്ഞൊരു ഫസ്റ്റ് ലുക്ക്
dot image

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. പുതിയ സ്റ്റൈലിലാണ് നസ് ലെന്‍ ചിത്രത്തിലെത്തുന്നത്. വിന്റേജ് ലുക്കില്‍ ഹാന്‍ഡി ക്യാമറയും കയ്യില്‍ പിടിച്ചാണ് പോസ്റ്ററില്‍ നസ്‌ലെന്‍ ഉള്ളത്. ഡിവിഡിയുടെ കവറിന്റെ സ്റ്റൈലിലാണ് പോസ്റ്ററിന്റെ ഡിസൈന്‍.

മുന്‍ ചിത്രമായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് പോലെ ഡാര്‍ക്ക് ഹ്യൂമറില്‍ തന്നെയാണ് മോളിവുഡ് ടൈംസും കഥ പറയുക എന്നാണ് കരുതപ്പെടുന്നത്. സിനിമ അനൗണ്‍സ് ചെയ്തത് മുതല്‍ ആ സൂചനകള്‍ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. A Hate Letter to Cinema എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ ഉണ്ടായിരുന്നത്.

ഇപ്പോള്‍ ഫസ്റ്റ് ലുക്കിലും ഡാര്‍ക്ക് മൂഡിലുള്ള ടാഗ് ലൈനുണ്ട്. 'സുന്ദര സുരഭിലമായ ജീവിതം എന്ന മിഥ്യാ സങ്കല്‍പത്തില്‍ വിശ്വസിക്കുന്നവര്‍ ഈ സിനിമ കാണരുത്' എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. നസ്‌ലെന്റെ കഥാപാത്രം അഡ്വ. മുകുന്ദനുണ്ണിയെ വെല്ലുന്ന നെഗറ്റീവ് മൂഡിലായിരിക്കുമോ എത്തുക എന്നാണ് പോസ്റ്ററിന് താഴെ വരുന്ന കമന്റുകള്‍.

ആഷിഖ് ഉസ്മാനാണ് മോളിവുഡ് ടൈംസ് നിര്‍മിക്കുന്നത്. രാമു സുനില്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. അഭിനവ് സുന്ദര്‍ നായക്കും അരോള്‍ നിതിനും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. വിശ്വജിത്താണ് ക്യാമറ.

Naslen in Mollywood Times movie

ഏപ്രില്‍,മെയ് മാസങ്ങളിലായി വേനലവധി കാലത്ത് ചിത്രം തിയേറ്ററുകളിലെത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2026ല്‍ നസ്‌ലെന്റേതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രമാകും മോളിവുഡ് ടൈംസ്. ആസിഫ് അലി നായകനാകുന്ന ടിക്കി ടാക്കയാണ് നസ്‌ലെന്‍ ഭാഗമാകുന്ന മറ്റൊരു പ്രോജക്ട്. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നസ്‌ലെന്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Naslen's new movie Mollywood Times first look is out, The movie is directed by Abhinav Sundar Nayak after Mukundanunni Associates

dot image
To advertise here,contact us
dot image