'ഞാൻ ഷോട്ട് എടുത്ത് വരാമെന്ന്' മോഹൻലാൽ, ഓകെ പറഞ്ഞ് ശ്രീനിവാസൻ; ഹൃദയം തൊടുന്നൊരു വീഡിയോ

ദാസനൊപ്പം വിജയനെ ഒരിക്കല്‍ കൂടി വെള്ളിത്തിരയില്‍ കാണാന്‍‌ കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്‍റുകള്‍

'ഞാൻ ഷോട്ട് എടുത്ത് വരാമെന്ന്' മോഹൻലാൽ, ഓകെ പറഞ്ഞ് ശ്രീനിവാസൻ; ഹൃദയം തൊടുന്നൊരു വീഡിയോ
dot image

ശ്രീനിവാസൻ വിടവാങ്ങിയതിന്റെ വേദനയിലാണ് ഇപ്പോഴും സിനിമാലോകം. നടനും എഴുത്തുകാരനും സംവിധായകനുമായി മലയാള സിനിമയുടെ നെടുംതൂണായി നിന്നിരുന്ന ശ്രീനിവാസൻ കഴിഞ്ഞ ദിവസമാണ് ലോകത്തോട് വിട പറഞ്ഞത്.

അസുഖബാധിതനായതിനെ തുടർന്ന് കുറച്ച് നാളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന ശ്രീനിവാസൻ അടുത്തിടെ ഹൃദയപൂർവ്വം സിനിമയുടെ സെറ്റിൽ എത്തിയിരുന്നു. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയായിരുന്നു ഹൃദയപൂർവ്വം. ശ്രീനിവാസന്റെ സന്ദർശനം ദിവസം എടുത്ത വീഡിയോ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

Hridayapoorvam movie pics

ചിരിപടർത്തിയ അഭിനേതാവിന്, ചിന്തയിലാഴ്ത്തിയ എഴുത്തുകാരന് ഹൃദയപൂർവ്വം എന്ന വരികളോടെയാണ് വീഡിയോ അവസാനിക്കുന്നത്. മോഹൻലാലിനും സത്യൻ അന്തിക്കാടിനും ഒപ്പം തമാശകൾ പറഞ്ഞ് ചിരിച്ചും വിശേഷങ്ങൾ പങ്കുവെച്ചും ഇരിക്കുന്ന ശ്രീനിവാസനെ വീഡിയോയിൽ കാണാം. ഒരുമിച്ച് ചെയ്ത സിനിമകളിലെ അനുഭവങ്ങളും മൂന്ന് പേരും പങ്കുവെക്കുന്നുണ്ട്.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വീഡിയോയെ ഏറെ സ്‌നേഹത്തോടെയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. കണ്ണീരും പുഞ്ചിരിയും മിന്നിമായുന്നുവല്ലോ എന്നാണ് വീഡിയോക്ക് താഴെ പലരും കമന്റുകളിൽ കുറിക്കുന്നത്. ദാസനൊപ്പം വിജയനെ ഒരിക്കൽ കൂടി വെള്ളിത്തിരയിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന നഷ്ടബോധത്തോടെയുള്ള ആശ പങ്കുവെക്കുന്നവരുമുണ്ട്.

ഡിസംബർ 20 ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു ശ്രീനിവാസന്റെ അന്ത്യം.

വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.

48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 54 ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ശ്രീനിവാസനെ തേടിയെത്തിയിരുന്നു.

Content Highlights: Sreenivasan visited Mohanlal and Sathyan Anthikad at Hridayapoorvam movie set earlier, emotional video out

dot image
To advertise here,contact us
dot image