'എടാ ഹെൽത്തി കുട്ടാ', കേരള ടൂറിസത്തിന് നെറ്റ്ഫ്ലിക്സിന്റെ കമന്റ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഹാഷിർ ആൻഡ് ടീമിന്റെ വൈറൽ റീലിലെ ഹിറ്റ് ഡയലോഗ് ആണ് നെറ്റ്ഫ്ലിക്സ് കമന്റായി ഉപയോഗിച്ചത്

'എടാ ഹെൽത്തി കുട്ടാ', കേരള ടൂറിസത്തിന് നെറ്റ്ഫ്ലിക്സിന്റെ കമന്റ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
dot image

സോഷ്യൽ മീഡിയയിലാകെ ഇപ്പോൾ വൈറലായിരിക്കുന്നത് ഹാഷിർ ആൻഡ് ടീമിന്റെ ഒരു റീൽ ആണ്. 'എടാ ഹെൽത്തി കുട്ടാ' എന്ന് തുടങ്ങുന്ന റീൽ സോഷ്യൽ മീഡിയയെ ആകെ ഇളക്കി മറിക്കുകയാണ്. ഇപ്പോഴിതാ സ്ട്രേഞ്ചർ തിങ്ങ്സ് അഞ്ചാം സീസണുമായി ബന്ധപ്പെട്ടു കേരളം ടൂറിസം പങ്കുവെച്ച ഒരു ചിത്രവും അതിന് നെറ്റ്ഫ്ലിക്സ് ഇന്ത്യ നൽകിയ കമന്റുമാണ് ചർച്ചയാകുന്നത്.

സ്ട്രേഞ്ചർ തിങ്‌സിലെ വില്ലൻ കഥാപാത്രമായ വെക്ന ഇളനീർ കുടിക്കുന്ന ഒരു ചിത്രമാണ് കേരള ടൂറിസത്തിന്റെ ഒഫീഷ്യൽ പേജ് പങ്കുവെച്ചത്. ഇതിന് താഴെയാണ് കമന്റുമായി നെറ്റ്ഫ്ലിക്സ് ഇന്ത്യ പേജ് എത്തിയത്. 'എടാ ഹെൽത്തി കുട്ടാ' എന്നായിരുന്നു അവരുടെ കമന്റ്. ഹാഷിർ ആൻഡ് ടീമിന്റെ വൈറൽ റീലിലെ ഹിറ്റ് ഡയലോഗ് ആണ് നെറ്റ്ഫ്ലിക്സ് കമന്റായി ഉപയോഗിച്ചത്. എന്തായാലും നിമിഷനേരം കൊണ്ടാണ് ഈ കമന്റ് വൈറലായത്.

അതേസമയം, സ്ട്രേഞ്ചർ തിങ്ങ്സ് അഞ്ചാം സീസൺ ഇന്ന് സ്ട്രീമിങ് ആരംഭിച്ചു. മികച്ച പ്രതികരണമാണ് ഈ സീസണിന് ലഭിക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 6.30 മുതലാണ് സീരീസ് സ്ട്രീമിങ് ആരംഭിച്ചത്. സ്ട്രീമിങ് റെക്കോർഡുകൾ എല്ലാം സീരീസ് തകർക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സ്ട്രീമിങ് ആരംഭിച്ചപ്പോൾ തന്നെ പലയിടത്തും നെറ്റ്ഫ്ലിക്സ് ക്രാഷായി എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്.പലരും നെറ്റ്ഫ്ലിക്സ് ക്രാഷായതിന്റെ ചിത്രങ്ങൾ എക്സിലൂടെ പങ്കുവെക്കുന്നുണ്ട്. അഞ്ചാം സീസൺ എട്ട് എപ്പിസോഡുകളായാകും എത്തുക.

മൂന്ന് ഭാഗങ്ങളായിട്ടാണ് ഈ എട്ട് എപ്പിസോഡുകളും പ്രേക്ഷകരിലേക്ക് എത്തുക. ഇതിൽ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിൽ ആദ്യ എപ്പിസോഡിന്റെ നീളം ഒരു മണിക്കൂറും എട്ട് മിനിറ്റുമാണ്. രണ്ടാം എപ്പിസോഡ് 54 മിനിറ്റും മൂന്നാമത്തെ എപ്പിസോഡ് ഒരു മണിക്കൂർ ആറ് മിനിറ്റുമാണ് നീളം. അതേസമയം, നാലാം എപ്പിസോഡിനാണ് ഏറ്റവും കൂടുതൽ ദൈർഘ്യം. ഒരു മണിക്കൂറും 23 മിനിറ്റുമാണ് ഈ എപ്പിസോഡിന്റെ നീളം.

Content Highlights: Netflix india comments on kerala tourism page

dot image
To advertise here,contact us
dot image