വെട്രിമാരൻ പടത്തിന് അനിരുദ്ധിന്റെ സ്കോർ ഫ്രെയ്മിൽ STR; 'അരസൻ' പ്രോമോ കിടിലോൽകിടിലം എന്ന് ആരാധകർ

'ടെയ്ൽ ഫ്രം ദ് വേൾഡ് ഓഫ് വട ചെന്നൈ' എന്നാണ് പ്രോമോയുടെ അവസാനം കൊടുത്തിരിക്കുന്ന ടാ​ഗ്‌ലൈൻ.

ആരാധകരും സിനിമാപ്രേമികളും ഏറെ കാത്തിരുന്ന വെട്രിമാരൻ ചിത്രം അരസൻ പ്രോമോ പുറത്തിറങ്ങി. ഇന്നലെ തിയേറ്ററുകളിൽ സ്പെഷ്യൽ ഷോ സംഘടിപ്പിച്ചായിരുന്നു പ്രോമോയുടെ ആദ്യ പ്രദർശനം. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള പ്രൊമോ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. 2018ൽ പുറത്തിറങ്ങിയ വട ചെന്നൈയുടെ ആദ്യ ഭാ​ഗമാണ് ചിത്രമെന്നാണ് വിവരം. ചിമ്പു ചിത്രത്തിൽ രണ്ട് ​ഗെറ്റപ്പിലാണ് എത്തുകയെന്നാണ് പ്രോമോ വിഡിയോ നൽകുന്ന സൂചന.

സംവിധായകൻ നെൽസൺ ദിലീപ് കുമാറിനെയും വീഡിയോയിൽ കാണാം. 'ടെയ്ൽ ഫ്രം ദ് വേൾഡ് ഓഫ് വട ചെന്നൈ' എന്നാണ് പ്രോമോയുടെ അവസാനം കൊടുത്തിരിക്കുന്ന ടാ​ഗ്‌ലൈൻ. അപ്പോൾ തന്നെ ഇതൊരു യൂണിവേഴ്‌സ് ആണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. സിമ്പു-അനിരുദ്ധ്-വെട്രിമാരൻ കോമ്പോ ഒന്നിക്കുന്ന ആദ്യ സിനിമയാണ് അരസൻ. ചിത്രത്തിൽ സാമന്ത ആണ് നായിക എന്നാണ് മറ്റൊരു റിപ്പോർട്ട്.

ഈ ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഇത് വട ചെന്നൈ 2 അല്ലെന്നും എന്നാൽ സിമ്പു നായകനാകുന്ന ചിത്രം വടചെന്നൈയുടെ യൂണിവേഴ്സില്‍ തന്നെയാണ് നടക്കുന്നതെന്നും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ ഇതിലും ഉണ്ടാകുമെന്നും വെട്രിമാരൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, സിമ്പുവുമായുള്ള ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷം വടചെന്നൈ 2 ആരംഭിക്കുമെന്നും വെട്രിമാരൻ പറഞ്ഞു. 2018 ലായിരുന്നു ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിന്റെ വടചെന്നൈ ആദ്യഭാഗം റിലീസ് ചെയ്തത്. ക്രൈം-ഡ്രാമ വിഭാഗത്തിലുളള സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും വെട്രിമാരൻ താന്നെയായിരുന്നു. ധനുഷിന് പുറമെ ആൻഡ്രിയ, അമീർ, സമുദ്രക്കനി, കിഷോർ, ഡാനിയേൽ ബാലാജി, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: Much awaited promo teaser of vetrimaaran simbu movie arasan is out

To advertise here,contact us