റീ റിലീസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹോളിവുഡും, ഇന്ത്യയില്‍ സ്‌പൈഡര്‍-മാന്‍ സിനിമകള്‍ വീണ്ടും എത്തുന്നു

ഇന്ത്യയിൽ റീ റിലീസിന് ഒരുങ്ങി സ്‌പൈഡര്‍-മാന്‍ സിനിമകള്‍

മാര്‍വല്‍ കോമിക്‌സിലെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളിലൊന്നാണ് സ്‌പൈഡര്‍-മാന്‍. സ്പൈഡർമാൻ: ഹോംകമിംഗ് (2017), സ്പൈഡർമാൻ: ഫാർ ഫ്രം ഹോം (2019), സ്പൈഡർമാൻ: നോ വേ ഹോം (2021) എന്നീ സിനിമകളാണ് ടോം ഹോളണ്ടിന്റെ സ്‌പൈഡർമാൻ ഫ്രാഞ്ചൈസിയിൽ ഇതുവരെ പുറത്തിറങ്ങിയത്. ഇവയെല്ലാം തന്നെ ആരാധകർ ഏറ്റെടുത്ത ചിത്രങ്ങളുമാണ്. ഇതിലെ അവസാന ചിത്രമായ നോ വേ ഹോം ആഗോളതലത്തിൽ ഒരു ബില്യൺ ഡോളറിലധികം നേടി. ഇപ്പോഴിതാ ആനിമേറ്റഡ് സ്‌പൈഡര്‍-വേഴ്‌സ് സീരീസ് ഉള്‍പ്പെടെ എല്ലാ സ്‌പൈഡര്‍-മാന്‍ സിനിമകളും ഈ നവംബറില്‍ ഇന്ത്യയില്‍ വീണ്ടും റീ റീലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

സോണി പിക്‌ചേഴ്‌സ് എന്റര്‍ടൈന്‍മെന്റ് ആണ് സിനിമകൾ വീണ്ടും ഇന്ത്യയിൽ എത്തിക്കുന്നത്. ആദ്യം നവംബര്‍ 14-ന് ടോബി മഗ്വയര്‍ ട്രൈലോജി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. തുടര്‍ന്ന് നവംബര്‍ 21-ന് രണ്ട് ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ് സിനിമകളും നവംബര്‍ 28-ന് ടോം ഹോളണ്ട് ട്രൈലോജിയും എത്തും. ഈ സിനിമകളില്‍ അവസാനത്തേതായ 'സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ' എന്ന ചിത്രത്തിലാണ് മൂന്ന് സ്‌പൈഡര്‍-മാന്‍മാരും ആദ്യമായും അവസാനമായും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നത്. നിരൂപക പ്രശംസ നേടിയ സ്‌പൈഡര്‍-വേഴ്‌സ് യൂണിവേഴ്‌സിലെ ആനിമേറ്റഡ് സിനിമകളും ഡിസംബര്‍ 5-ന്‌ വീണ്ടും റിലീസ് ചെയ്യും.

'സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ' അടുത്ത വർഷം ജൂലൈ 31 നായിരിക്കും ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുക. ലാസ് വെഗാസിൽ നടക്കുന്ന സിനിമാകോണിൽ വച്ചാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് സംവിധായകൻ ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ അറിയിച്ചു. മുമ്പ് ഷാങ്-ചി: ലെജൻഡ് ഓഫ് ദി ടെൻ റിംഗ്സ് എന്ന സിനിമ സംവിധാനം ചെയ്തത് ക്രെട്ടൺ ആയിരുന്നു.

Content Highlights: Spider-Man movies set for re-release in India

To advertise here,contact us