മുണ്ട് മടക്കി ഇടിയുണ്ടോ? ഈ കോമ്പിനേഷനെ വെല്ലാൻ മറ്റൊന്നുമില്ല; വൈറലായി മോഹൻലാലിന്റെ ഓഫ് സ്ക്രീൻ ചിത്രങ്ങൾ

കറുത്ത മുണ്ടും ഷർട്ടുമിട്ട മോഹൻലാലിൻ്റെ ചിത്രങ്ങളാണ് നിലവിൽ സോഷ്യൽ മീഡിയ ഭരിക്കുന്നത്

സോഷ്യൽ മീഡിയയിലാകെ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത് മോഹൻലാൽ ആണ്. രണ്ട് സിനിമകളിൽ നിന്നായി 500 കോടിയോളം കളക്ഷൻ ആണ് മോഹൻലാൽ ഈ വർഷം മലയാളം സിനിമയ്ക്ക് നൽകിയത്. ഓൺ സ്‌ക്രീനിലേത് പോലെ നടന്റെ ഓഫ് സ്ക്രീൻ ലുക്കിനും വലിയ ഫാൻ ഫോളോയിങ് ഉണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു മോഹൻലാൽ ചിത്രമാണ് സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുന്നത്.

കറുത്ത മുണ്ടും ഷർട്ടുമിട്ട മോഹൻലാലിൻ്റെ ചിത്രങ്ങളാണ് നിലവിൽ സോഷ്യൽ മീഡിയ ഭരിക്കുന്നത്. എന്നാൽ ഇത് ഏത് സിനിമയ്ക്ക് വേണ്ടിയുള്ള ലുക്കാണെന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. 'ഭഭബ' എന്ന സിനിമയിൽ മോഹൻലാൽ കാമിയോ റോളിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സിനിമയിലേക്ക് വേണ്ടിയുള്ള ലുക്ക് ആണ് ഇതെന്ന് കമന്റുകൾ ഉയരുന്നുണ്ട്. അതേസമയം, മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മമ്മൂട്ടി - മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ എടപ്പാളിൽ നടക്കുകയാണ്. മോഹൻലാൽ ഉൾപ്പെടുന്ന ഫൈറ്റ് രംഗങ്ങളാണ് ഇപ്പോൾ അവിടെ ചിത്രീകരിക്കുന്നത്. ഈ സിനിമയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇതെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്.

Murugaaa 🔥🥵 pic.twitter.com/bVlBdF2Y93

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസിന്റെ പുതിയ സീസൺ ഉടൻ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ പ്രോമോ ഷൂട്ടിനായുള്ള ചിത്രങ്ങളാണ് ഇതെന്നും സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നുണ്ട്. പടം ഏതായാലും മോഹന്‍ലാല്‍-മുണ്ട് കോംബോ ഓണ്‍ സ്ക്രീനില്‍ കണ്ടാല്‍ മതിയെന്നാണ് എല്ലാ ഫാന്‍സും ഒരേ സ്വരത്തില്‍ പറയുന്നത്.

സത്യൻ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂർവ്വം ആണ് ഇനി പുറത്തിറങ്ങാനുള്ള മോഹൻലാൽ സിനിമ. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന സിനിമയാണ് ഹൃദയപൂർവ്വം. ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും. 'ഹൃദയപൂര്‍വ്വം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും. എന്നാല്‍ സത്യേട്ടന്റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം' എന്നാണ് സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്.

Content Highlights: Mohanlal new still goes viral

To advertise here,contact us