പിന്നെയും പിന്നെയും ഖൽബ് കവരുന്ന ലാലേട്ടൻ, 'മോനെ അതൊന്നും കുഴപ്പം ഇല്ല'; മാധ്യമപ്രവർത്തകനോട് മോഹൻലാൽ

ഒരു തരത്തിലും പരാതിപ്പെടാതെ, മാപ്പ് പറയാൻ വിളിച്ച വ്യക്തിയെ കൂളാക്കിയും ആശ്വസിപ്പിച്ചുമാണ് മോഹൻലാൽ സംസാരിച്ചത്. ഈ ഫോണ്‍കോളിന്‍റെ വോയ്സ് റെക്കോര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ് ഇപ്പോള്‍.

സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഈ കഴിഞ്ഞ മണിക്കൂറിൽ ഏറെ ചർച്ചയായ വീഡിയോയായിരുന്നു പൊതു പരിപാടി കഴിഞ്ഞ് വാഹനത്തിലേക്ക് തിരികെ കയറാൻ പോയ നടൻ മോഹൻലാലിന്റെ കണ്ണിൽ അബദ്ധത്തിൽ മാധ്യമപ്രവർത്തകന്റെ മൈക്ക് കൊണ്ടത്. തിരുവനന്തപുരത്ത് ജിഎസ്ടി ദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മോഹൻലാൽ. ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ മോഹൻലാലിനെ വളഞ്ഞത്. മോഹന്‍ലാലിന്‍റെ മകള്‍ വിസ്മയ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ തൊട്ടുമുന്‍പ് പുറത്തുവന്നിരുന്നു. ഇതേ കുറിച്ച് ചോദിക്കാനായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ഓടിയടുത്തത്.

ഇതിനിടയിലാണ് ഒരു മാധ്യമ പ്രവർത്തകന്റെ മൈക്ക് മോഹൻലിന്റെ കണ്ണിൽ കൊള്ളുന്നത്. മൈക്ക് കണ്ണില്‍ തട്ടി വേദന അനുഭവപ്പെട്ടിട്ടും പ്രകോപിതനാകാതെ പതിവ് സ്‌റ്റൈലില്‍ 'എന്താ… മോനെ.. ഇതൊക്കെ, കണ്ണിന് എന്തെങ്കിലും പറ്റിയാലോ' എന്ന് ചോദിച്ച് കാറില്‍ കയറുകയാണ് മോഹന്‍ലാല്‍ ചെയ്തത്. വാഹനത്തിന്റെ ഡോര്‍ അടയ്ക്കും മുമ്പ് 'മോനെ നിന്നെ ഞാന്‍ നോക്കിവെച്ചിട്ടുണ്ടെന്ന്' തമാശയായി നടന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. ഇതേ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകവിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിന് പിന്നാലെ

മാധ്യമ പ്രവർത്തകൻ മോഹൻലാലിനെ വിളിച്ച് ക്ഷമ ചോദിക്കുന്ന വോയിസ് ക്ലിപ്പാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഒരു തരത്തിലും പരാതിപ്പെടാതെ മാപ്പ് പറയാൻ വിളിച്ച വ്യക്തിയെ കൂളാക്കിയും ആശ്വസിപ്പിച്ചുമാണ് മോഹൻലാൽ സംസാരിച്ചത്. എനിക്ക് ഒരു അബദ്ധം പറ്റിയതാണ്… കൈ ലോക്കായി പോയതുകൊണ്ട് സംഭവിച്ചതാണ് എന്നാണ് മാധ്യമപ്രവർത്തകൻ മോഹൻലാലിനോട് പറഞ്ഞത്. 'അതൊന്നും കുഴപ്പമില്ല.‍ നോ പ്രോബ്ലം. കഴിഞ്ഞ കാര്യമല്ലേ… ഇനി ഇപ്പോൾ എന്തായാലും അതിൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. അഞ്ച് മണിക്കോ ആറ് മണിക്കോ ഒരു പോസ്റ്റിടാൻ നമ്മൾ പറഞ്ഞ് ഏൽപ്പിക്കുന്നു. അതിനുശേഷം ഫങ്ഷന് കയറുന്നു. അതിനിടയ്ക്ക് എന്താണ് ന്യൂസിൽ വന്നതെന്ന് എനിക്ക് അറിയില്ല. അറിയാത്ത കാര്യം സംസാരിക്കാൻ പറ്റില്ലല്ലോ.

ഇതാണ് ഞങ്ങളുടെ ലാലേട്ടൻ...! ❤️🥰ഇങ്ങേരുടെ സ്ഥാനത്ത് വേരെ ആരെങ്കിലും ആയിരുന്നെങ്കിൽ...! @Mohanlal #Mohanlal #BhaBhaBha pic.twitter.com/lTvu0BlVJd

മലയാളി മനസ്സിൽ മറ്റേത് നടനെകാളും ഇദ്ദേഹം ആഴത്തിൽ പതിഞ്ഞിരിക്കുന്നത് ഈ ഒരു വ്യകതിക്തം കൂടെ കൊണ്ടാണ്..എന്താ മോനെ And Move on 💔Being Mohanlal is not easy🙏@Mohanlal #Mohanlal pic.twitter.com/Py9WsYQj8S

അതുകൊണ്ടാണ് നിങ്ങൾ എല്ലാവരും ചോദിച്ചപ്പോൾ എനിക്ക് അറിയില്ലെന്ന് ഞാൻ പറഞ്ഞത്. കണ്ണില്‍ കൊണ്ടത്

കുറച്ച് സമയം നമുക്ക് അത് ബുദ്ധിമുട്ടായിപ്പോയി. പുരികത്ത് കൊള്ളേണ്ടത് കണ്ണിൽ കൊണ്ടു. അത്രയേയുള്ളു. വേറെ കുഴപ്പമൊന്നുമില്ല. മാധ്യമങ്ങൾ അങ്ങനെയാണല്ലോ… ഒന്നും കിട്ടാതെയായപ്പോൾ നിങ്ങളെ കേറി പിടിച്ചു. ടേക്ക് കെയർ… ഞാൻ പക്ഷെ നിന്നെ നോക്കി വെച്ചിട്ടുണ്ട്(ചിരിച്ചുകൊണ്ട്) ഇറ്റ്സ് ഓക്കെ…' എന്ന് പറഞ്ഞാണ് മോ​ഹൻലാൽ കോൾ അവസാനിപ്പിച്ചത്.

ഇതിന് പിന്നാലെ വീണ്ടും അഭിനന്ദന പ്രവാഹമാണ് മോഹന്‍ലാലിന് ലഭിക്കുന്നത്. ഈ മനുഷ്യൻ പിന്നെയും പിന്നെയും ഖൽബ് കവരുകയാണ്, എന്തൊരു സിമ്പിൾ ആണ് എന്നൊക്കെ തുടങ്ങി ആരാധകരുടെ സ്നേഹം കര കവിയുകയാണ് സോഷ്യൽ മീഡിയയിൽ. മറ്റേത് നടന്‍ ആയാലും ആ സാഹചര്യത്തില്‍ പ്രതികരിക്കുന്ന രീതി മറ്റൊന്നാകും എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ കുറിക്കുന്നത്.

Content Highlights: Journalist apologizes to Mohanlal for eye-catching microphone incident

To advertise here,contact us