'കണ്ണപ്പ'യെ കേരളത്തിലെത്തിക്കാനും മോഹൻലാൽ ഒപ്പമുണ്ട്; വിതരണം ഏറ്റെടുത്ത് ആശിർവാദ്

മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്

തെലുങ്ക് നടൻ വിഷ്ണു മഞ്ചു പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം കണ്ണപ്പ റിലീസി ഒരുങ്ങുകയാണ്. പാൻ ഇന്ത്യൻ ലെവലിൽ ഒരുങ്ങുന്ന സിനിമയുടെ കേരളത്തിലെ വിതരണം ആശിർവാദ് സിനിമാസ് ഏറ്റെടുത്തിരിക്കുകയാണ്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Excited to announce 📢Aashirvad Cinemas joins the divine journey of #Kannappa🏹 as the official distributor in Kerala! 🎬The epic saga now finds a home in God’s Own Country! 🌴🏹#KannappaMovie #Kannappa27thJune #harharmahadevॐ pic.twitter.com/icRRAVqOGD

മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത കണ്ണപ്പ 2025 ജൂണ്‍ 27-ന് ആഗോളതലത്തിൽ റിലീസിനെത്തും. ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ തുടങ്ങിയവർ കാമിയോ വേഷത്തിലുമെത്തുന്നുണ്ട്. കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിൽ വരുന്നത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് എന്നി ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

മുകേഷ് കുമാര്‍ സിംഗ്, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം. പ്രഭാസിനെ കൂടാതെ മോഹൻലാൽ, അക്ഷയ് കുമാർ എന്നിവരും ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുന്നുണ്ട്. പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

Content Highlights: Ashirvad Cinemas to distribute Kannappa in Kerala

To advertise here,contact us