വിടാമുയർച്ചിയെക്കുറിച്ച് അനിരുദ്ധ് റിവ്യൂ ഒന്നും പറഞ്ഞില്ലല്ലോ!, റിലീസിനു മുമ്പേ ഫാൻസിന്റെ ചർച്ച ഇങ്ങനെ

ലിയോ, ജവാൻ, ജയ്ലർ, ദേവര, വേട്ടയ്യൻ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ റിലീസിന് മുന്നേ അനിരുദ്ധ് നൽകിയ റിവ്യൂ ഏറെ ശ്രദ്ധ നേടിയിരുന്നു.

അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. വലിയ ക്യാൻവാസിൽ ഒരു ആക്ഷൻ സിനിമയായി ഒരുങ്ങുന്ന വിടാമുയർച്ചി സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. ഫെബ്രുവരി ആറിന് ചിത്രം തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ് നിർവഹിക്കുന്നത്. സാധാരണ തമിഴിൽ താൻ സംഗീതം നൽകിയ വമ്പൻ ചിത്രങ്ങളുടെ റിലീസിനോടനുബന്ധിച്ച് സിനിമയുടെ റിവ്യൂ എന്ന രീതിയിൽ അനിരുദ്ധ് ഇമോജികൾ പങ്കുവെക്കാറുണ്ട്.

എന്നാൽ വിടാമുയർച്ചിയ്ക്ക് ഇതുവരെ റിവ്യൂ ആയി അനിരുദ്ധ് ഇമോജി പങ്കുവെച്ചിട്ടില്ല. അനിരുദ്ധ് റിവ്യൂ പറയുന്ന ചിത്രങ്ങൾ വിജയിക്കുമെന്നും ആരാധകർക്കിടയിൽ സംസാരം ഉണ്ട്. അതിനാൽ തന്നെ ഇത് ആരാധകര്‍ ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ്. വിടാമുയർച്ചിയിൽ അനിരുദ്ധിന് വിശ്വാസമില്ലെന്നാണ് ആരാധകർ പറയുന്നത്. ലിയോ, ജവാൻ, ജയ്ലർ, ദേവര, വേട്ടയ്യൻ ഉൾപ്പടെയുള്ള ചിത്രങ്ങളുടെ റിലീസിന് മുന്നേ അനിരുദ്ധ് നൽകിയ റിവ്യൂ ഏറെ ശ്രദ്ധ നേടിയിരുന്നു.

Also Read:

Entertainment News
അടിമുടി ഗെയിം ഓവറായ ശങ്കർ പടം; ഗെയിം ചേഞ്ചർ ഒടിടിയിലേക്ക്

കഴിഞ്ഞ ദിവസം വിടാമുയർച്ചിയുടെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. 121 ദിവസം നീണ്ട ചിത്രീകരണത്തിൽ നേരിടേണ്ടി വന്ന കാലാവസ്ഥാ വ്യതിയാനങ്ങളും ബുദ്ധിമുട്ടുകളുമല്ലാം ഉൾക്കൊള്ളിച്ചാണ് മേക്കിങ് വീഡിയോ പുറത്തുവിട്ടത്.

തമിഴ്നാട്ടിലെ പല തിയേറ്ററുകളിലും സിനിമയുടെ ആദ്യ ദിവസത്തെ ടിക്കറ്റ് മുഴുവൻ വിറ്റു തീർന്നെന്നാണ് നിലവിൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടിക്കറ്റിനായുള്ള തിരക്ക് വർധിക്കുന്നതിനാൽ പലരും കൂടുതൽ ഷോ സിനിമയ്ക്കായി ചാർട്ട് ചെയ്യുന്നുണ്ട്. അജിത്തിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കളക്ഷൻ വിടാമുയർച്ചി സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്. ചിത്രത്തിന് കേരളത്തിൽ പുലർച്ചെയുള്ള ഷോകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിൽ 9 മണി മുതലാണ് ആദ്യ ഷോ ആരംഭിക്കുക.

'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്.

Content Highlights:  Anirudh Ravichander not giving a review of vidaamuyarchi movie

To advertise here,contact us