വയനാട് പുല്‍പ്പള്ളിയിൽ മധ്യവയസ്‌കനെ പുഴയില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

സ്ഥലത്ത് പ്രദേശവാസികളും ഫയര്‍ഫോഴ്‌സും പൊലീസും ചേർന്ന് തിരച്ചില്‍ നടത്തുകയാണ്

വയനാട്: പുല്‍പ്പള്ളിയില്‍ മധ്യവയസ്‌കനെ പുഴയില്‍ കാണാതായി.വെട്ടത്തൂര്‍ ഉന്നതിയിലെ വെള്ളയുടെ മകന്‍ ചന്ദ്രനെ (50) ആണ് ഉന്നതിക്ക് സമീപം കബനി പുഴയില്‍ കാണാതായത്. ചങ്ങാടത്തില്‍ വരുന്നതിനിടെ വെട്ടത്തൂര്‍ ഉന്നതിക്ക് സമീപമുള്ള പുഴയില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. സ്ഥലത്ത് പ്രദേശവാസികളും ഫയര്‍ഫോഴ്‌സും പൊലീസും ചേർന്ന് തിരച്ചില്‍ നടത്തുകയാണ്. പുഴയിലെ അടിയൊഴുക്ക് തീവ്രമായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Content Highlights: Middle-Aged Man Goes Missing in River at Pulpally, Wayanad

To advertise here,contact us