മാനന്തവാടി: വയനാട് കല്ലോടിക്ക് സമീപം അയിലമൂല മെതിയറയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫിയാണ് മരിച്ചത്. 33വയസായിരുന്നു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് മരണം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്.
വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയാണ് സ്റ്റെഫി. അപകടത്തിൽ സ്റ്റെഫിയുടെ ഭർത്താവിനും മകൻ ഇയാനും പരിക്കേറ്റിരുന്നു. അയിലമൂല കളരിക്കൽ അപ്പച്ചന്റെയും മേഴ്സിയുടെയും മൂത്തമകളാണ്. ഇവാന റോസ് വിനീത് എന്നൊരു മകളും സ്റ്റെഫിക്കുണ്ട്. ബുധനാഴ്ച രാവിലെ 10ന് കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.
Content Highlights: A teacher in Wayanad who was critically injured in an earlier incident later succumbed to the injuries while undergoing treatment