തൃശൂര്‍: വടക്കാഞ്ചേരിയില്‍ നാരങ്ങാനീരിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഹോട്ടല്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കും നേരെ യുവാക്കളുടെ ക്രൂരമര്‍ദ്ദനം. ഹോട്ടലുടമയായ മുജീബിന്റെ മൂന്ന് പല്ലുകള്‍ ആക്രമണത്തില്‍ നഷ്ടമായി. തൃശൂരില്‍ വടക്കാഞ്ചേരിയിലെ സെലകട് ദര്‍ബാര്‍ റെസ്റ്റോറന്റില്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. ചിക്കന്‍ ചില്ലിക്കൊപ്പം ലഭിച്ച നാരങ്ങയില്‍ ആവശ്യത്തിന് നീരില്ല എന്നു പറഞ്ഞായിരുന്നു തര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് പ്രതികള്‍ ഹോട്ടല്‍ ഉടമയേയും ജീവനക്കാരേയും ആക്രമിക്കുകയായിരുന്നു. പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടി.
Content Highlights: Hotel Owner Brutally Attacked Over Lemon Juice Dispute in Thrissur