തൃശ്ശൂര്‍: തൃശ്ശൂര്‍ കാഞ്ഞാണിയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വാടാനപ്പള്ളി സ്വദേശി കൊടുവത്ത്പറമ്പില്‍ പ്രണവ് (17) , കരുവന്തല സ്വദേശി അഭിമന്യു (19) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ ഉണ്ടായിരുന്ന മറ്റൊരു യുവാവ് പരിക്കേറ്റ് ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.
Content Highlights: Two young men lost their lives in a tragic vehicle accident at Kanjani in Thrissur district