തിരുവനന്തപുരം: വിതുരയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പാലോട് കരിമന്‍കോട് സ്വദേശി ഷൈജു (40) ആണ് മരിച്ചത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഡ്രൈവറാണ്. പൊന്മുടി സന്ദര്‍ശിച്ച് മടങ്ങിയ കാര്‍ തെറ്റായ ദിശയില്‍ വന്നു സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. നെടുമങ്ങാട് സ്വദേശികളായ മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. മൂവരും മദ്യലഹരിയിലെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേരെയും വിതുര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച ഷൈജുവിന്റെ മക്കളും വാഹനത്തില്‍ ഉണ്ടായിരുന്നു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: Man dies in Vithura after car allegedly driven on wrong side hits scooter; three occupants detained by police