തിരുവനന്തപുരം: ഒരു വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം വിളവൂര്‍ക്കലിലാണ് സംഭവം. അന്ന എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കഴുത്തിന് മാരകമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് അമ്മ ക്രിസ്റ്റി(29)യെ മലയൻകീഴ് പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു.
വീട്ടിൽ പൊലീസ് പരിശോധന നടത്തുകയാണ്. അമ്മയെ മലയൻകീഴ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ പിതാവ് മെഡിക്കൽ റെപ്പാണെന്ന് നാട്ടുകാർ പറയുന്നു. അമ്മ തന്നെയാണ് കൊലപ്പെടുത്തിയതെന്നും ഇവർ റിപ്പോർട്ടറിനോട് പറഞ്ഞു.
Content Highlights: one year old girl thiruvananthapuram case