തിരുവനന്തപുരത്ത് 17കാരന്‍ ജീവനൊടുക്കി; പ്രണയ നൈരാശ്യത്താലെന്ന് പൊലീസ്

ഇന്നലെ രാത്രി 11.30 ഓടെ വീട്ടില്‍ നിന്ന് അഖില്‍ ഇറങ്ങി പോയിരുന്നു

തിരുവനന്തപുരം: പ്രണയ നൈരാശ്യത്താല്‍ 17കാരന്‍ ജീവനൊടുക്കി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തില്‍ അഖില്‍ ആണ് ആത്മഹത്യ ചെയ്തത്.ഇന്നലെ രാത്രി 11.30 ഓടെ വീട്ടില്‍ നിന്ന് അഖില്‍ ഇറങ്ങി പോയിരുന്നു. സഹോദരന്‍ അക്ഷയ് സുഹൃത്തുക്കളോട് അന്വേഷിച്ചെങ്കിലും ഇവർക്കടുത്തേക്ക് അഖില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലറ ജംഗ്ഷനിലുള്ള എംജിഎം ടവറിന്റെ മൂന്നാമത്തെ നിലയിലെ സ്റ്റെയര്‍കെയ്‌സ് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്ലസ് ടു കഴിഞ്ഞ് നില്‍ക്കുകയായിരുന്നു അഖില്‍.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: 17year old boy died himself at kallara

To advertise here,contact us