വിഴിഞ്ഞത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. വിഴിഞ്ഞo പയറ്റുവിള ഉത്രാടം വീട്ടില്‍ അക്ഷയ് വിജയ് (18) ആണ് മരിച്ചത്. ഈ മാസം പത്താം തീയതിയാണ് അക്ഷയ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. തമ്പാനൂര്‍ മിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അക്ഷയ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Akshay Vijay, an 18-year-old BBA second-year student from Vizhinjam, died while undergoing treatment at Thiruvananthapuram Medical College Hospital. He had been admitted in critical condition after being found with life-threatening injuries at his residence earlier this month.

To advertise here,contact us