വർക്കലയിൽ കടയില്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്; കടയുടമക്ക് പരിക്ക്

ആക്രിക്കടയില്‍ നിന്ന് വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് ബാറ്ററിയെ ചൊല്ലിയായിരുന്നു തര്‍ക്കം

തിരുവനന്തപുരം: കടയില്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയില്‍. വര്‍ക്കല ഭൂതക്കുളം സ്വദേശി ബിജോയ് ആണ് പൊലീസിന്റെ പിടിയിലായത്. ആക്രിക്കടയില്‍ നിന്ന് വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് ബാറ്ററിയെ ചൊല്ലിയായിരുന്നു തര്‍ക്കം. ബാറ്ററി പ്രവര്‍ത്തിക്കുന്നില്ല എന്ന് പറഞ്ഞ് ബിജോയ് കടയില്‍ മടക്കി നല്‍കി. കടയുടമ പണം തിരികെ നൽകിയെങ്കിലും പ്രതി പ്രശ്നമുണ്ടാക്കുകയായിരുന്നു.

കടയുടമയുടെ ഷര്‍ട്ടില്‍ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി. പിടിവലിക്കിടെ ബിജോയ് കയ്യിലിരുന്ന കത്തിയെടുത്ത് കടയുടമ അസ്ലമിന് നേരെ വീശി. കത്തി കൊണ്ട് കടയുടമ കഴുത്തില്‍ മുറിവുണ്ടായിട്ടുണ്ട്.

പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പിടിയിലായ ബിജോയ് ആര്യനാട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കേസിലെ പ്രതിയാണ് എന്ന് പൊലീസ് പറഞ്ഞു.

Content Highlight : Youth creates terror by brandishing a knife in a shop; shop owner injured

To advertise here,contact us