തിരുവനന്തപുരത്ത് മദ്യലഹരിയിൽ സംഘർഷം; ഒരാൾക്ക് ഗുരുതര പരിക്ക്

സംഘർഷത്തെതുടർന്ന് അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയിൽ മദ്യലഹരിയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. വിഴിഞ്ഞം സ്വദേശി ആകേഷിനാണ് മുഖത്ത് ഗുരുതരമായി പരിക്കേറ്റത്. സംഘർഷത്തെതുടർന്ന് അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ആകേഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അടിമലത്തുറ സ്വദേശികളായ ഫൈസൽ, ഷാജി, സനൽരാജ്, ജോൺ ബ്രിട്ടോ, ആൽഫിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ നേരത്തെയും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ക്രിമിനൽ സ്വ​ഭാവമുള്ളവരാണെന്നും പൊലീസ് പറഞ്ഞു. ഇതിൽ ഫെെസൽ കഴിഞ്ഞാഴ്ചയാണ് മറ്റൊരു കേസിൽപ്പെട്ട് റിമാൻഡ് കാലാവധി പൂർത്തിയാക്കി ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

മദ്യലഹരിയിൽ ഉണ്ടായ വാക്ക് തർക്കം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇരുമ്പ് കമ്പിയ്ക്ക് സമാനമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആയുധം ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല.

Content Highlights: Drunk-fueled clash in Thiruvananthapuram; One seriously injured

To advertise here,contact us