സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിലെ പ്രതി ലഹരിയുമായി പിടിയില്‍

കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കല്‍ കഴിഞ്ഞ് ഈയടുത്താണ് ഇയാള്‍ പുറത്തിറങ്ങിയത്.

തിരുവനന്തപുരം: സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിലെ പ്രതി ലഹരിയുമായി പിടിയില്‍. കുപ്രസിദ്ധ ഗുണ്ട കഠിനംകുളം മുണ്ടന്‍ചിറ സ്വദേശി വിഷ്ണു(27)വാണ് പിടിയിലായത്. ഡാന്‍സാഫ് സംഘമാണ് ഇയാളെ പിടികൂടിയത്.

കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കല്‍ കഴിഞ്ഞ് ഈയടുത്താണ് ഇയാള്‍ പുറത്തിറങ്ങിയത്. സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസില്‍ കഴിഞ്ഞ മാസമാണ് വിഷ്ണു റിമാന്‍ഡിലായത്. ഇയാളില്‍ നിന്ന് 2.2 ഗ്രാം എംഡിഎംഎ പിടികൂടി. ചില്ലറ വില്‍പ്പനയ്ക്കായി ഇടപാടുകാരനെ കാത്തുനില്‍ക്കുന്നതിനിടയാണ് പിടിയിലായത്. വധശ്രമവും പൊലീസിനെ ആക്രമിച്ചതും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് വിഷ്ണു.

Content highlights- The accused in a moral policing case involving the assault of a young man and woman has been caught with drugs

To advertise here,contact us