തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ ദമ്പതികള്‍ക്ക് നേരെ ആക്രമണമെന്ന് പരാതി. മലയിന്‍കീഴ് ചൂഴാറ്റുകോട്ട ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. ചൂഴാറ്റുകോട്ട സ്വദേശി അനീഷ്, ഭാര്യ ശ്രീജ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അനീഷിനെ ഒമ്പതംഗ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കല്ലും കമ്പിപ്പാരയും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ അനീഷിന്റെ തലയ്ക്ക് പരിക്കേറ്റു. മര്‍ദ്ദനത്തിനിടെ അനീഷിന്റെ കഴുത്തിലുണ്ടായിരുന്ന അഞ്ചര പവന്റെ സ്വര്‍ണ്ണമാല അക്രമിസംഘം കവര്‍ന്നതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ പതിനൊന്നാംതിയതിയാണ് സംഭവം നടന്നത്.
Content Highlights: Couple attacked during Malayinkeezhu temple festival; 5 pavan stolen