പത്തനംതിട്ട: പത്തനംതിട്ടയില്‍ ആറ് കിലോ ആംബര്‍ ഗ്രീസുമായി (തിമിംഗല ഛര്‍ദ്ദി) രണ്ടുപേര്‍ അറസ്റ്റില്‍. മുട്ടറ ഓടനാവട്ടം സ്വദേശി രാജീവിനെയും കൊട്ടാരക്കര കുറുമ്പാലൂര്‍ സ്വദേശി സോമനെയുമാണ് പൊലീസ് പിടികൂടിയത്. പ്രതികളെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. ആംബര്‍ ഗ്രീസിന്റെ അനധികൃത കച്ചവടം നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പന്തളം പാലത്തിന് സമീപത്ത് നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ അഞ്ചുവര്‍ഷം മുമ്പ് ലക്ഷദ്വീപില്‍ നിന്നും ആംബര്‍ ഗ്രീസ് വാങ്ങിയതായും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് പിടിച്ചെടുത്ത ആംബര്‍ഗ്രീസ് വനംവകുപ്പിന് കൈമാറി.
Content Highlights: Two Arrested with 6 kg of Ambergris in Pathanamthitta