പത്തനംതിട്ടയിൽ ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

പത്തനംതിട്ട തിരുവല്ല മുത്തൂരിലാണ് അപകടമുണ്ടായത്

പത്തനംതിട്ട: ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മുത്തൂര്‍ സ്വദേശി ജോസാണ് മരിച്ചത്. പത്തനംതിട്ട തിരുവല്ല മുത്തൂരിലാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ബൈക്ക് യാത്രികനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സന്തോഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: Bike Rider Dies After Tourist Bus Collision in Pathanamthitta

To advertise here,contact us