പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട മെഴുവേലി പുന്നക്കുളഞ്ഞിയിലാണ് സംഭവം

പത്തനംതിട്ട : പത്തനംതിട്ടയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശി രാഹുൽ എം രാജൻ(37) ആണ് മരിച്ചത്. പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഇലവന്‍ കെ വി വൈദ്യുതി ലൈനിൽ നിന്നാണ് രാഹുലിന് ഷോക്കേറ്റത്. ഉടൻ തന്നെ കുളനടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തനംതിട്ട മെഴുവേലി പുന്നക്കുളഞ്ഞിയിലാണ് സംഭവം.

Content Highlight : Youth dies of electrocution in Pathanamthitta

To advertise here,contact us