പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിയ്ക്ക് പരിക്കേറ്റു. തിരുവല്ല കുറ്റൂരിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുറ്റൂര്‍ സ്വദേശി ബ്ലെസണ്‍ ബൈജുവിനാണ് പരിക്കേറ്റത്. സ്കൂളില്‍ നിന്നും ബസില്‍ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. ബസിന്റെ വാതില്‍ തുറന്ന് വിദ്യാര്‍ത്ഥി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. കുട്ടി ബസില്‍ നിന്ന് വീണത് ഡ്രൈവര്‍ അറിഞ്ഞില്ല. യാത്രക്കാര്‍ ബഹളം വെച്ചതോടെ ബസ് നിര്‍ത്തി. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: Student injured after falling from KSRTC bus thiruvalla pathanamthitta