പത്തനംതിട്ടയിൽ തർക്കത്തെ തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു; ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

പത്തനംതിട്ട വകയാറാണ് സംഭവം

പത്തനംതിട്ട: ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് വീടിന് തീയിട്ട് ഭ‍ർത്താവ്. പത്തനംതിട്ട വകയാറാണ് സംഭവം. ഭർത്താവ് സിജുവിനെ (42) കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഭാര്യക്കും മകനും പൊള്ളലേറ്റു.

ഇന്ന് പുലർച്ചെയാണ് 5 ലിറ്റർ പെട്രോൾ ഒഴിച്ച് സിജു വീടിന് തീ കൊളുത്തിയത്. തീ വെച്ചശേഷം സിജു ഓടി രക്ഷപ്പെട്ടു. വീടിൻ്റെ വാതിൽ പുറത്ത് നിന്ന് പൂട്ടിയിട്ടതിനാൽ ഭാര്യയ്ക്കും മകനും രക്ഷപെടാൻ സാധിച്ചില്ല. നിലവിളി ശബ്ദം കേട്ട അയൽവാസികളാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ഭാര്യക്ക് 40 ശതമാനം പൊള്ളലെറ്റെന്നാണ് പൊലീസ് പറഞ്ഞത്.Content Highlights: Pathanamthitta husband set their house on fire after an argument with his wife

To advertise here,contact us