പാലക്കാട്: കള്ളനെ പേടിച്ച് അലമാരയ്ക്ക് മുകളില്‍ ഒളിപ്പിച്ച സ്വര്‍ണം കവര്‍ന്ന കേസിൽ അയല്‍വാസി പിടിയിൽ. കപ്പൂരില്‍ കഴിഞ്ഞ ദിവസം ഏഴ് പവന് സ്വര്‍ണം മോഷ്ടിച്ച കേസിലാണ് അയല്‍വാസി അറസ്റ്റിലായത്. സാഹസികമായാണ് അബ്ദുല്‍ റഹീമിനെ ചാലിശ്ശേരി പൊലീസ് പിടികൂടിയത്. എടപ്പാളിലെ ലോഡ്ജില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതിയെ ഇന്ന് വൈകിട്ട് പൊലീസ് പിടികൂടുകയായിരുന്നു. സംഭവം നടന്നത് രണ്ട് ദിവസത്തിനകമാണ് പ്രതി പിടിയിലാകുന്നത്.
കപ്പൂര്‍ കൊള്ളന്നൂര്‍ കൂവപ്പടി വീട്ടില്‍ ഹംസയുടെ വീട്ടിലാണ് മോഷണം നടന്നത്. സ്വര്‍ണത്തിന് പുറമേ അലമാരയില്‍ നിന്ന് ആയിരം രൂപയും നഷ്ടപ്പെട്ടിരുന്നു. മോഷണത്തിനായി വീടിന്റെ പൂട്ടോ വാതിലുകളും ഒന്നും തകര്ത്തിട്ടില്ലായിരുന്നു. ഒരാഴ്ച മുന്‍പ് വരെ ഈ സ്വര്‍ണാഭരണങ്ങള്‍ സുരക്ഷിതമായിരുന്നതായി കുടുംബം പറഞ്ഞിരുന്നു.
Content Highlights: A neighbour has reportedly been identified as the suspect in the theft of gold that was hidden above a cupboard out of fear of burglars.