അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കില്‍ കെട്ടിയ നിലയിൽ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം

പശുവിനെ മേയ്ക്കാന്‍ പോയവരാണ് ചാക്കുകെട്ടുകള്‍ ആദ്യം കണ്ടത്

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം. ചീരക്കടവില്‍ ഭവാനിപ്പുഴയില്‍ നിന്ന് കണ്ടെത്തിയ ചാക്കുകളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് വിവരം.

പശുവിനെ മേയ്ക്കാന്‍ പോയവരാണ് ചാക്കുകെട്ടുകള്‍ ആദ്യം കണ്ടത്. ചാക്കിൽ നിന്ന് ദുർഗന്ധം വമിച്ചിരുന്നു. ഉടൻ തന്നെ ഇവർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ചാക്കുകെട്ടുകളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights: The bodies of a woman and a child were found packed in a sack in the Bhavanipuzha River at Attappadi

To advertise here,contact us