അട്ടപ്പാടിയില്‍ മധ്യവയസ്‌കനെ തമിഴ്‌നാട് പൊലീസ് മര്‍ദ്ദിച്ചതായി പരാതി

കേരളാ പൊലീസിനെ അറിയിക്കാതെയായിരുന്നു തമിഴ്‌നാട് പൊലീസ് സംഘത്തിന്‌റെ നടപടി

പാലക്കാട്: അട്ടപ്പാടിയില്‍ മധ്യവയസ്‌കനെ തമിഴ്‌നാട് പൊലീസ് മര്‍ദ്ദിച്ചതായി പരാതി. പുതൂര്‍ കുളപ്പടിയിലാണ് സംഭവം. കുളപ്പടി സ്വദേശി മുരുകേഷിനെ(51) ആണ് തമിഴ്‌നാട് തടാകം പൊലീസ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ വാരിയെല്ല് ഒടിയുകയും കാലിന് പരിക്കേല്‍ക്കുകയും ചെയ്ത മുരുകേഷ് നിലവില്‍ കോട്ടത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാത്രി ഒന്‍പത് മണിയോടെ മുരുകേഷിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം കഞ്ചാവുണ്ടോ എന്ന് ചോദിച്ചാണ് മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഇയാളുടെ ഇരുചക്ര വാഹനം കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയും ചെയ്തു. കേരളാ പൊലീസിനെ അറിയിക്കാതെയാണ് തമിഴ്‌നാട് പൊലീസ് സംഘത്തിന്‌റെ നടപടി. സംഭവത്തില്‍ പുതൂര്‍ പൊലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Content Highlights: A middle-aged man in Attappadi files a complaint alleging beaten by Tamil Nadu police officers; local authorities begin investigation into the incident.

To advertise here,contact us