പാലക്കാട്: ആലത്തൂരില്‍ ബസ് യാത്രികന്റെ പോക്കറ്റില്‍ നിന്നും 40,000 രൂപ അടങ്ങിയ പേഴ്സ് മോഷ്ടിച്ചയാളെ ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ കാരന്തൂര്‍ കൊടക്കല്‍ കുറ്റിയാട്ടില്‍ വീട്ടില്‍ യാഹു(52)നെയാണ് പിടികൂടിയത്. ഡിസംബര്‍ 25 ന് വടക്കഞ്ചേരിയില്‍ നിന്നും ആലത്തൂരിലേക്ക് സ്വകാര്യ ബസില്‍ വരികയായിരുന്ന ആലത്തൂര്‍ നെല്ലിയാംകുന്നം ചന്ദ്രന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പേഴ്സും 40,000 രൂപയുമാണ് ഇയാള്‍ മോഷ്ടിച്ചത്. ബസിലെ സി സി ടി വി പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറിയുകയും ബസ് സ്റ്റാന്‍ഡുകളില്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച്ച രാവിലെ ഇയാള്‍ ആലത്തൂരില്‍ എത്തിയ വിവരം നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയും പൊലീസെത്തി പിടികൂടുകയുമായിരുന്നു.
Content Highlights: Bus passenger's wallet containing Rs 40,000 stolen Accussed Arrested