ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിച്ചു; ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്റെ കാല്‍ അറ്റു

പരിക്കേറ്റയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാലക്കാട്: ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരന്റെ കാല്‍ അറ്റുപോയി. പാലക്കാട് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഏറെനേരം തിരഞ്ഞ ശേഷമാണ് ട്രാക്കില്‍ നിന്ന് മുറിഞ്ഞ കാലിന്റെ ഭാഗം കണ്ടുപിടിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights- A passenger suffered severe injuries and lost his leg while trying to board a moving train at Ottapalam railway station

To advertise here,contact us