Thiruvananthapuram
പാലക്കാട് : കിഴക്കഞ്ചേരി മമ്പാട്ടിൽ തെരുവ് നായ ആക്രമണത്തിൽ മൂന്ന് പേർക്ക് കടിയേറ്റു. കിഴക്കഞ്ചേരി ഇളവംപാടം നാരായണൻ (58), അങ്ങൂട് വലിയവിള വീട്ടിൽ മാധവിരാജു ( 60 ), ബൈക്ക് യാത്രികൻ കാരപ്പാടം കുന്നങ്കാട് പ്രദീപൻ (51) എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. മമ്പാട് സ്കൂളിന് മുന്നിൽ വെച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
Content Highlight : Three people were bitten in a stray dog attack in Mampat, Kizhakkancherry