മലപ്പുറത്തെ മോർഫിംഗ് കേസ്; പ്രതി പിടിയിൽ

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത് സാമ്പത്തിക ലാഭമുണ്ടാക്കാനെന്നാണ് കണ്ടെത്തല്‍

മലപ്പുറം: മലപ്പുറത്തെ മോര്‍ഫിംഗ് കേസ് പ്രതി പിടിയില്‍. തിരുവനന്തപുരം തിരുമല, ഓടന്‍കുഴി സ്വദേശി സുബിന്‍ ബാബുവിനെയാണ് (26) മലപ്പുറം സൈബര്‍ പോലീസ് പിടികൂടിയത്. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത് സാമ്പത്തിക ലാഭമുണ്ടാക്കാനെന്നാണ് കണ്ടെത്തല്‍. പ്രതിയായ സുബിന്‍ മൊബൈല്‍ ടെക്‌നീഷ്യനാണെന്ന് പൊലീസ് പറഞ്ഞു. മലബാര്‍ മേഖലയിലെ കോളേജ് വിദ്യാര്‍ത്ഥിനികളുടെ ചിത്രമാണ് പ്രതി മോര്‍ഫ് ചെയ്തത്. പ്രതിയെ മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി പിടികൂടുകയായിരുന്നു.

Content Highlights: The accused in the Malappuram morphing case has been arrested. Police have taken the suspect into custody as part of the investigation into the case.

To advertise here,contact us