ഭാരതപ്പുഴയില്‍ കക്ക വാരാനിറങ്ങിയ പതിനാലുകാരന്‍ മുങ്ങിമരിച്ചു

അഞ്ചുപേര്‍ അടങ്ങുന്ന സംഘത്തില്‍ രണ്ടുപേരാണ് കക്ക വാരാന്‍ ഇറങ്ങിയത്

മലപ്പുറം: പതിനാലുകാരന്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു. മലപ്പുറം പുറത്തൂര്‍ കളൂര്‍ സ്വദേശി ബിലാല്‍ ആണ് മരിച്ചത്. കക്ക വാരാന്‍ എത്തിയപ്പോഴാണ് ബിലാല്‍ അപകടത്തില്‍ പെട്ടത്. അഞ്ചുപേര്‍ അടങ്ങുന്ന സംഘത്തില്‍ രണ്ടുപേരാണ് കക്ക വാരാന്‍ ഇറങ്ങിയത്. ബിലാലിന്റെ കൂടെയുണ്ടായിരുന്ന അഫ്‌നാന്‍ (12) രക്ഷപ്പെട്ടു. അഫ്‌നാനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: A 14-year-old boy drowned in the Bharathapuzha River

To advertise here,contact us