കോഴിക്കോട്: താമരശ്ശേരിയില്‍ ഭീതിപരത്തി നഗ്നനായ യുവാവ്. താമരശ്ശേരി വെഴുപ്പൂര്‍ ഒതയോത്ത് ഭാഗത്തുള്ള വീടുകളുടെ മുറ്റത്താണ് പൂര്‍ണ നഗ്നനായി മുഖം മറച്ച രീതിയില്‍ അജ്ഞാതന്‍ എത്തിയത്. യുവാവിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 4 മണിക്കായിരുന്നു സംഭവം. പൂര്‍ണനഗ്നനായാണ് യുവാവ് വീടുകളില്‍ എത്തുന്നത്.
ആദ്യം ബെഡ് റൂമിന്റെ ഭാഗത്ത് എത്തിയ യുവാവ് പിന്നീട് കോളിംങ്ങ് ബെല്‍ അടിക്കുകയും വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ വീടിൻ്റെ ഒരു വശത്തേക്ക് മാറി നില്‍ക്കുകയുമായിരുന്നു. പിന്നാലെ യുവാവ് വീടിന്റെ മുന്‍വശത്തെ ഗേറ്റ് ചാടിക്കടന്ന് രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ ഇതിന് മുന്‍പും സ്ത്രീകളുടെ അടിവസ്ത്രം, ചെരിപ്പ് എന്നിവ മോഷ്ടിക്കുന്ന ഒരാളെ പ്രദേശത്ത് നിന്നും പിടികൂടിയിരുന്നു.
Content Highlights: Naked Man Creates Panic in Thamarassery Kozhikode