കോഴിക്കോട്: കോഴിക്കോട് അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ അപകടം. പടക്കം പൊട്ടിക്കുന്നതിനിടയില്‍ യുവാവിന്റെ കൈവിരലുകള്‍ അറ്റു. ചക്കും കടവ് സ്വദേശി മുഹമ്മദ് സഹദിന് ( 22 ) ആണ് പരുക്കേറ്റത്. സഹദിന്റെ ഇടത് കയ്യിലെ വിരലുകളാണ് അറ്റത്. അബദ്ധത്തില്‍ പടക്കം കയ്യില്‍ വച്ച് പൊട്ടുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Content Highlights: A young man was injured during Argentina’s victory celebration in Kozhikode after a firecracker he was holding exploded. One of his fingers was severed in the accident, and he was taken for medical treatment.