മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങി, വീണ്ടും ലഹരി വിൽപന; ഈ വർഷം പിടിയിലാവുന്നത് ഇത് നാലാം തവണ

എംഡിഎംഎ കേസിൽ പ്രതി പിടിയിലാകുന്നത് ഈ വർഷം നാലാം തവണ

കോഴിക്കോട്: മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങി എംഡിഎംഎ വിൽപന നടത്തിയ യുവാവ് പൊലീസിൻ്റെ പിടിയിൽ. നല്ലളം സ്വദേശി സാജിദ് ജമാൽ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 38 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പൊലീസും ഡാൻസഫും ചേർന്ന് ലോഡ്ജിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.

ലോഡ്ജിൽ മുറി എടുത്ത് ആവശ്യക്കാരെ വിളിച്ച് വരുത്തി എംഡിഎംഎ വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. ആവശ്യക്കാരിൽ ഏറെയും പെൺകുട്ടികൾ എന്നാണ് യുവാവിൻ്റെ മൊഴി. എംഡിഎംഎ കേസിൽ പ്രതി പിടിയിലാകുന്നത് ഈ വർഷം നാലാം തവണയാണ്.

Content Highlight : Released on bail in drug case; Youth arrested for selling drugs again

To advertise here,contact us