പന്തീരാങ്കാവിൽ അടച്ചിട്ട വീട്ടിൽ മോഷണം; 10 പവനും 30,000 രൂപയും ഡയമണ്ട് കമ്മലുകളും മോഷണം പോയി

പത്ത് പവനും മുപ്പതിനായിരം രൂപയും ഡയമണ്ട് കമ്മലുകളുമാണ് മോഷണം പോയത്

കോഴിക്കോട്: കോഴിക്കോട് പൂവാട്ടുപറമ്പിൽ അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം. പത്ത് പവനും മുപ്പതിനായിരം രൂപയും ഡയമണ്ട് കമ്മലുകളും മോഷണം പോയി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്.

ദിവ്യയും കുടുംബവും സ്വദേശമായ തൃശൂരിലേക്ക് പോയിരുന്നു. ഇന്നലെ വൈകിട്ട് തിരിച്ചെത്തിയ സമയത്താണ് മോഷണ വിവരം അറിയുന്നത്. പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

Content Highlights:A locked house in Kozhikode was broken into and robbed

To advertise here,contact us