കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് കാഞ്ഞങ്ങാട് സ്കൂളിനോട് ചേര്‍ന്നുള്ള കൂറ്റന്‍ മതില് ഇടിഞ്ഞുവീണു. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ സിഎസ്ഐ ക്രൈസ്റ്റ് ചര്‍ച്ചിന്റെ പിന്‍ഭാഗത്തുള്ള മതിലാണ് ഇടിഞ്ഞുവീണത്. വെള്ളിയാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം നടന്നത്.
ഹൊസ്ദുര്‍ഗ് യുബിഎംസി എഎല്‍പി സ്കൂള്‍ മതിലിനോട് ചേര്‍ന്ന് പുതിയതായി നിര്‍മ്മിച്ച പള്ളിയുടെ മതിലാണ് ഇടിഞ്ഞുവീണത്. ഈ സമയം താഴെ റോഡിലൂടെ ഓട്ടോറിക്ഷ കടന്നുപോകുന്നുണ്ടായിരുന്നു. ഓട്ടോറിക്ഷ കടന്നുപോയി തൊട്ടടുത്ത നിമിഷമായിരുന്നു മതില് ഇടിഞ്ഞ് വീണത്. റോഡിന് സമീപം വീടുകളും ക്വാര്‍ട്ടേഴ്സുകളും അടക്കമുള്ള കെട്ടിടങ്ങളുണ്ട്. ഇതിന് മുന്നിലേക്ക് മണ്ണും ഉരുളന്‍ കല്ലുകളും അടക്കം പതിച്ചു.
നിരവധി വിദ്യാര്‍ത്ഥികള്‍ നടന്നുപോകുന്ന റോഡിലേക്കാണ് മതില് ഇടിഞ്ഞുവീണത്. സ്കൂള്‍ വിടുന്ന സമയത്തായിരുന്നു അപകടമെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി വി രമേശന് അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Content Highlights- A large wall near a school in Kanhangad collapsed due to heavy rainfall