കണ്ണൂര്‍: ശുചീകരണ പ്രവര്‍ത്തനത്തിനിടെ കിണറ്റില്‍ വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിര്‍സയാണ് മരിച്ചത്. കണ്ണൂര്‍ പാനുണ്ടയിലാണ് സംഭവം. നാട്ടിലെ ശുചീകരണ പ്രവര്ത്തനത്തിടെയായിരുന്നു അപകടം.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. എല്ലാ ഞായറാഴ്ചയും നാട്ടുകാര്‍ ശുചീകരണ പ്രവര്‍ത്തനം നടത്താറുണ്ട്. ഇന്ന് രാവിലെ ആരംഭിച്ച ശുചീകരണപ്രവര്‍ത്തനത്തിനിടെ കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. വീഴുമ്പോള്‍ തല കല്ലില്‍ ഇടിച്ചതാണ് മരണ കാരണം.
Content Highlights: A six-year-old girl died after falling into a pond during cleaning activities in Kannur.