ശ്രീകണ്ഠാപുരം : സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ശ്രീകണ്ഠാപുരം എസ്ഇഎസ് കോളേജിൽ 13 സീറ്റുകളിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അനന്യ പവിത്രനും വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ജി പി ഗോപികയും ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ടി നഫ്സലും എതിരില്ലാതെ വിജയിച്ചു.
ആകെയുള്ള 20 സീറ്റുകളിൽ ഏഴിടത്ത് മാത്രമാണ് കെഎസ്യു നോമിനേഷൻ നൽകിയത്. മാത്തമാറ്റിക്സ് അസോസിയേഷൻ സെക്രട്ടറി സീറ്റിലേക്ക് കെഎസ്യു സമർപ്പിച്ച നോമിനേഷൻ തള്ളുകയും ചെയ്തു. രണ്ടും മൂന്നും വർഷ റെപ്രസെന്റേറ്റീവുമാർ, പിജി റെപ്രസെന്റേറ്റീവ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, ബി കോം, എംസിജെ അസോസിയേഷനുകളിലും എസ്എഫ്ഐ വിജയിച്ചു.
Content Highlight : SFI won against SFI in 13 seats in Srikanthpuram SES College