ഇടുക്കി: വെളളത്തില്‍ വീണ് വിനോദസഞ്ചാരി മരിച്ചു. ഇടുക്കി മാങ്കുളത്താണ് സംഭവം. ആന്ധ്രപ്രദേശ് സ്വദേശി സലീം(28) ആണ് മരിച്ചത്. വെളളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വെളളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ സലീം അബദ്ധത്തില്‍ കാല് വഴുതി വീഴുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. പത്തുപേരടങ്ങുന്ന സംഘത്തിനൊപ്പമാണ് സലീം മാങ്കുളത്തെത്തിയത്. അപകടം നടന്നയുടന്‍ തന്നെ സലീമിനെ പുറത്തെടുത്ത് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം നിലവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Content Highlights: A tragic accident occurred in Idukki as a tourist lost their life after accidentally slipping and falling into a waterfall while attempting to bathe.