കൊച്ചി: ഞാറക്കലില്‍ പൊലീസുകാര്‍ക്ക് കുത്തേറ്റു. എസ് ഐ ജിതിന്, കോണ്‍സ്റ്റബിള്‍ രാകേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. കൊലക്കേസ് പ്രതി മുന്നയുടെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായത്. അടിപിടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയതായിരുന്നു പൊലീസ് സംഘം. അതിനിടെയാണ് ആക്രമണം ഉണ്ടായത്.
പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതികളുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. പൊലീസ് വാഹനത്തിനകത്തും പ്രതികള്‍ അക്രമാസക്തരായിരുന്നു.
Content Highlights: Police officers were reportedly stabbed in Narakkal, Ernakulam district, Kerala. Further details about the incident are awaited.