എറണാകുളം: ട്രെയിനുകളില്‍ പിടിച്ചുപറി നടത്തുന്ന സംഘത്തെ പിടികൂടി. അസം സ്വദേശികളായ സെയ്ദുല് ഹഖ്, മസൂദുള്‍ ഇസ്ലാം, റസാഖ് അലി എന്നിവരെയാണ് പിടികൂടിയത്.
പ്രതികളില്‍ നിന്നും ആറു പവന് സ്വര്‍ണം, നാല് മൊബൈല്‍ ഫോണ്‍, രണ്ട് വാച്ച് എന്നിവ കണ്ടെത്തി. പെരുമ്പാവൂരില്‍ നിന്നും എറണാകുളം റെയില്‍വെ പൊലീസും ആര്‍പിഎഫും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
Content Highlight : Gang involved in train robberies arrested